Kerala

കൊവിഡ് 19: കേരള പോലിസിന്റെ ഗാന വീഡിയോയെ അഭിനന്ദിച്ച് കമലഹാസന്‍

സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.

കൊവിഡ് 19: കേരള പോലിസിന്റെ ഗാന വീഡിയോയെ അഭിനന്ദിച്ച് കമലഹാസന്‍
X

ചെന്നൈ: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലിസിന്റെ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലിസ് തയ്യാറക്കിയ 'നിര്‍ഭയം' എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച് പ്രമുഖ സിനിമാതാരം കമലഹാസന്റെ സന്ദേശം. കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിലാണ് കമലഹാസന്റെ പ്രതികരണം.

കൊവിഡെന്ന മഹാമാരിക്കെതിരേ മുന്നണിപോരാളികളയായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസുകാരുടെയും ശുചീകരണത്തൊഴിലാളികളുടെയും സേവനം ശ്ലാഘനീയമാണ്. അവര്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഗാനം ഏറെ അനിവാര്യമാണ്. കേരള പോലിസ് തയ്യാറക്കിയ ഗാനം അര്‍ത്ഥപൂര്‍ണമാണ്. ഗാനം ആലപിച്ച പോലിസ് ഉദ്യോഗസ്ഥനാണെന്നതും ഗാനത്തിന്റെ സവിശേഷതയാണ്. ഈ സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലിസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായി കമലഹാസന്‍ സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it