Kerala

പടിഞ്ഞാറത്തറ സംഭവം: കാപ്പിക്കളത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

ഏറെ കാത്തിരുന്ന ശേഷം മാധ്യമപ്രവർത്തകർ പോലിസിനോട് അനുവാദം ചോദിച്ചെങ്കിലും ഇപ്പോൾ കടത്തിവിടാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.

പടിഞ്ഞാറത്തറ സംഭവം: കാപ്പിക്കളത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
X

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സംഭവം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഭവ സ്ഥലത്തേക്ക് പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവം അറിഞ്ഞതിനു തൊട്ട് പിന്നാലെ മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും ഇതുവരം ആരേയും സംഭവസ്ഥലത്തേക്ക് പോകുവാൻ പോലിസ് അനുവദിച്ചിട്ടില്ല.

ഏറെ കാത്തിരുന്ന ശേഷം മാധ്യമപ്രവർത്തകർ പോലിസിനോട് അനുവാദം ചോദിച്ചെങ്കിലും ഇപ്പോൾ കടത്തിവിടാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. അങ്ങോട്ട് കയറ്റി വിടുന്നില്ലെങ്കിൽ അവിടെ നിന്ന് ദൃശ്യങ്ങൾ അയച്ചു തരാനും മാധ്യമപ്രവർത്തകർ പോലിസിനോട് ആവശ്യപ്പെട്ടു.

തെളിവുകൾ നശിപ്പിക്കാനും മാധ്യമ പ്രവർത്തകരുടെ സ്വതന്ത്രമായ അന്വേഷണം തടയാനുമാണ് പോലിസ് മാധ്യമ പ്രവർത്തകരെ കയറ്റിവിടാത്തതെന്ന് മനുഷ്യാവകാശപ്രവർത്തകർ ആരോപിച്ചു.

Next Story

RELATED STORIES

Share it