- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിഷിഗണിലും വിസ്കോൺസിനിലും വിജയം: ജോ ബൈഡൻ വിജയത്തിനരികെ
നെവാഡയിലെ വോട്ടുകളാണ് ഇനി നിർണായകമാവുക. നെവാഡയിലെ ആറ് ഇലക്ട്‌റൽ കോളജ് വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന് കേവല ഭൂരിപക്ഷം നേടുമെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ കണക്കുക്കൂട്ടൽ

വാഷിങ്ടൺ: നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും വിസ്കോൺസിലിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചതായി ന്യൂയോർക് ടൈംസ് റിപോർട്ട് ചെയ്തു. മിഷിഗണില്‍ 2.2 ശതമാനവും വിസ്‌കോണ്‍സിനില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡിലുമാണ് ബൈഡന്‍ വിജയിച്ചത്. ഏറ്റവും ഒടുവിൽ ലഭിച്ച റിപോർട്ട് പ്രകാരം ജോ ബൈഡന് 253 ഇലക്ട്‌റൽ വോട്ടുകളും ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളുമാണ് നേടിയിട്ടുള്ളത്. ഇതോടെ 270 എന്ന ഭൂരിപക്ഷ സംഖ്യയിലേക്ക് ജോ ബൈഡൻ അടുത്തുക്കൊണ്ടിരിക്കുകയാണ്.
അതേസമയം നെവാഡയിലെ വോട്ടുകളാണ് ഇനി നിർണായകമാവുക. നെവാഡയിലെ ആറ് ഇലക്ട്‌റൽ കോളജ് വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന് കേവല ഭൂരിപക്ഷം നേടുമെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ കണക്കുക്കൂട്ടൽ. എന്നാൽ നെവാഡയിൽ നേരിയ ശതമാനത്തിന്റെ ലീഡ് മാത്രമാണ് ബൈഡന് ഉള്ളത്. പെൻസിൽവാനിയയിൽ ഇപ്പോൾ ട്രംപിന്റെ ലീഡ് കുറയുകയാണ്. കൂടാതെ ഇവിടെയുള്ള തപാൽ വോട്ടുകൾ ഇനിയും എണ്ണി തീർന്നിട്ടില്ല.
നിലവിൽ വോട്ടെണ്ണൽ ശേഷിക്കുന്ന അലാസ്ക, ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ വിജയിക്കുകയുകയും നിലവിൽ ബൈഡൻ ലീഡ് ചെയ്യുന്ന നെവാഡയും കൂടി പിടിച്ചാൽ മാത്രമേ ട്രംപിന് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. നെവാഡയിൽ പരാജയപ്പെട്ടാൽ ട്രംപിന് 267 ഇലക്ട്‌റൽ വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
അതേസമയം, ജോര്‍ജിയയിലെ വോട്ടിങ് ശതമാനം കുറയുന്നതില്‍ ബാലറ്റ് എണ്ണുന്നതിലെ ക്രമക്കേടാരോപിച്ച് ട്രംപ് ക്യാംപ് ലോസ്യൂട്ട് ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
joe biden wins in michigan and wisconsin
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















