- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പടിഞ്ഞാറത്തറ ഏറ്റുമുട്ടൽ കൊല; നിയമാനുസൃതമായ അന്വേഷണം ഉറപ്പു വരുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
മാവോവാദിയാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചെടുക്കാൻ തോക്കു മാത്രമായാൽ വിശ്വസനീയമാകില്ല എന്നതിനാൽ ആകണം ലഖുലേഖകൾ കണ്ടെത്തിയതായി ആരോപിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കോഴിക്കോട്: പടിഞ്ഞാറത്ത ഏറ്റുമുട്ടൽ കൊല സംബന്ധിച്ച് നിയമാനുസൃതമായ അന്വേഷണം ഉറപ്പു വരുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. പിണറായി സർക്കാരിന് കീഴിൽ തണ്ടർബോൾട്ട് സേന നടത്തുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലയാണ് ഇന്ന് വയനാട് നിന്ന് റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻപ് ഉണ്ടായ ഏറ്റുമുട്ടൽ സംഭവങ്ങളിൽ ആരോപിക്കപ്പെട്ടതു പോലെ സ്വരക്ഷക്കു വേണ്ടി നടത്തിയ കൊലയെന്ന ന്യായീകരണമാണ് ഇവിടെയും പോലിസിനുള്ളതെന്ന് വാർത്താ കുറിപ്പിൽ പറഞ്ഞു.
കാലത്തു 9.15 നു നടന്നതെന്ന് പോലിസ് അവകാശപ്പെടുന്ന ഏറ്റുമുട്ടൽ കൊല നടന്നിട്ടു ഇത്ര സമയം ആയിട്ടും കൊല്ലപ്പെട്ട ആൾ ആരെന്നു സ്ഥിരീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. സംഭവസ്ഥലത്തു നിന്നും ഒരു 303 റൈഫിളും ലഖുലേഖകളും കണ്ടെടുത്തെന്നും പോലിസ് അവകാശപ്പെട്ടതായി മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. മാവോവാദിയാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചെടുക്കാൻ തോക്കു മാത്രമായാൽ വിശ്വസനീയമാകില്ല എന്നതിനാൽ ആകണം ലഖുലേഖകൾ കണ്ടെത്തിയതായി ആരോപിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവത്തെ സംബന്ധിച്ച് പുറത്തു വന്ന ആദ്യ റിപ്പോർട്ടുകൾ ഇന്നലെ രാത്രി മുതൽ വെടിവെപ്പ് നടന്നതായിട്ടാണ് പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് ഇന്ന് കാലത്ത് 9.15 നു ഏകദേശം 30-40 മിനുട്ട് നീണ്ടു നിന്ന ഏറ്റുമുട്ടൽ നടന്നതായി വയനാട് എസ്പി തന്നെ മാധ്യമങ്ങളെ അറിയിച്ചു. ഇതെല്ലാം വീണ്ടുമൊരു വ്യാജ ഏറ്റുമുട്ടൽ കൊലയാണ് വയനാട് നടന്നെതെന്ന സംശയത്തിലേക്കു വിരൽ ചൂണ്ടുന്നതാണ്. ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞിട്ട് പോലും മാധ്യമ പ്രവർത്തകരെ സംഭവസ്ഥലത്തേക്ക് കടത്തിവിടാനോ മൃതദേഹം കാണിക്കുന്നതിനോ പോലിസ് തയ്യാറായിട്ടില്ല.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ, ലോക്കൽ പോലിസിനെയോ പോലും കടത്തിവിടാതെ സംഭവ സ്ഥലം പൂർണ്ണമായും തണ്ടർബോൾട്ടിന്റെയും തീവ്രവാദ വിരുദ്ധ സേനയുടെയും എസ്പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും അധീനതയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപി ജലീൽ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ നടന്ന ഉപവൻ റിസോർട്ടിൽ സംഭവസമയത്തും തുടർന്നു പിറ്റേ ദിവസവും അജ്ഞാതനായ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സംശയകരമായ സാന്നിധ്യം മജിസ്റ്റീരിയൽ അന്വേഷണത്തിൽ പുറത്തു വന്നിരുന്നു. അത് കൊണ്ട് തന്നെ സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നത് അടിസ്ഥാനമില്ലാത്ത ഒരു സംശയമല്ല.
സുപ്രിംകോടതിയുടെ പിയുസിഎൽ കേസിലെ മാർഗനിർദേശങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള അന്വേഷണ പ്രഹസനമാണ് കഴിഞ്ഞ മൂന്നു വ്യാജ ഏറ്റുമുട്ടൽ സംഭവങ്ങളിലും ഉണ്ടായത്. വയനാട് വൈത്തിരിയിൽ കഴിഞ്ഞ വർഷം പോലിസ് കൊലപ്പെടുത്തിയ സിപി ജലീൽ പോലിസിനെതിരേ വെടിയുതിർത്തില്ലെന്നും മണിക്കൂറുകൾ നീണ്ടു നിന്ന വെടിവെപ്പ് നടന്നു എന്നു പോലിസ് അവകാശപ്പെടുന്ന സംഭവ സ്ഥലത്തു നിന്നും മാവോവാദികൾ ഉതിർത്തതായി പറയുന്ന ഒരു വെടിയുണ്ട പോലും കണ്ടെടുത്തില്ല എന്നതും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങളാണ്.
കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ സിപി ജലീലിലിന്റെ സഹോദരൻ കോടതിയിൽ നിയമനടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത് തന്നെ. എന്നാൽ ഇത്രയുമായിട്ടും ജലീലിന്റെ കൊല സ്വരക്ഷക്കു വേണ്ടിയുള്ളതായിരുന്നു എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പോലിസ്. ഈ കാര്യത്തിൽ ഇപ്പോഴും കാര്യക്ഷമമായ ഒരന്വേഷണത്തിനു സർക്കാർ തയാറായിട്ടില്ല. മഞ്ചികണ്ടിയിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ചു അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു വർഷമായിട്ടും ഈ കേസിന്റെ അന്വേഷണവും എവിടെയും എത്തിയിട്ടില്ല.
ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് സ്വരക്ഷക്കു വേണ്ടി വധിച്ചു എന്നത് കേസ്സെടുക്കാതിരിക്കാനുള്ള ഒരു ന്യായമല്ല. അത് കൊണ്ടാണ് എല്ലാ ഏറ്റുമുട്ടൽ കൊലകളിലും അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ആ വിധിയുടെ അന്തസത്ത ചോർത്തി കളയും വിധം കാര്യക്ഷമമായ ഒരന്വേഷണവും നടത്താതെ പൊലീസിന് ക്ളീൻ ചിറ്റ് നൽകുന്ന രീതിയാണ് സർക്കാർ തുടർന്ന് വരുന്നത്. വാസ്തവത്തിൽ സ്വരക്ഷക്കു വേണ്ടിയാണോ കൊല നടത്തിയതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
എന്നാൽ ഇവിടെ പോലിസ് തന്നെ അത്തരം ഒരു വാദം ഉന്നയിക്കുകയും അത് പോലിസ് തന്നെ അന്വേഷിക്കുകയും പിന്നീട് പോലീസ് തന്നെ അതംഗീകരിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയും ആണ് ചെയ്യുന്നത്. ഫലത്തിൽ വാദിയും അന്വേഷണം നടത്തുന്നവരും വിധി പ്രഖ്യാപിക്കുന്നതും പോലിസ് തന്നെയാകുന്ന അപകടകരമായ ഒരു സാഹചര്യമാണ് ഇത്. കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നടപടിക്ക് എല്ലാ വിധ പിന്തുണയും നൽകുന്നു എന്നത് തീർത്തും അപലപനീയമാണ്. ഈ സാഹചര്യത്തിൽ വാളാരംകുന്ന് വെടിവെപ്പ് സംബന്ധിച്ചു നിയമാനുസൃതമായ അന്വേഷണം ഉറപ്പുവരുത്താൻ മുഴുവൻ ജനാധിപത്യ-പൗരാവകാശ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















