Kerala

കെ എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ ടി ജലീൽ

കോളജിൽ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി കാണുന്നത് നിയമസഭാ സാമാജികർക്ക് ബാധകമല്ലെന്നായിരുന്നു ജലീലിന്റെ പരാമർശനത്തിനെതിരായ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനം.

കെ എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ ടി ജലീൽ
X

തിരുവനന്തപുരം: അഴീക്കോട് എംഎൽഎ കെ എം ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചതിൽ ഖേദം പ്രകടപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. ജലീലിന്റെ പ്രസ്താവനക്കെതിരെ സ്പീക്കർ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ഖേദപ്രകടനം. 'എന്റെ പരാമർശം അദ്ദേഹത്തിന് പ്രയാസമുണ്ടാക്കിയെങ്കിൽ ഞാൻ അത് പിൻവലിക്കുന്നു. അദ്ദേഹത്തിനുണ്ടായ മനപ്രയാസത്തിൽ ഖേദിക്കുകയും ചെയ്യുന്നു.'-ജലീൽ പറഞ്ഞു.

ഷാജി നടത്തുന്നത് കവലപ്രസംഗമാണെന്നും കോളജിന്റെ പടികയറിയിട്ടില്ലാത്ത ഷാജിക്ക് മാർക്ക് വിവാദത്തിൽ സംസാരിക്കാൻ അർഹതയില്ലെന്നുമുള്ള പരാമർശത്തിനാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് പരാമർശം പിൻവലിച്ചത്. മന്ത്രി സ്വന്തം സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രീഡിഗ്രി പഠിച്ചത് കോളജിലാണോയെന്ന് ഉറപ്പാക്കണം. മന്ത്രിയുടെ പരാമർശം സഭാ രേഖയിൽനിന്ന് മാറ്റരുതെന്നും തന്റെ വിശദീകരണംകൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട ഷാജി, പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്നും കൂട്ടിച്ചേർത്തു.

കോളജിൽ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി കാണുന്നത് നിയമസഭാ സാമാജികർക്ക് ബാധകമല്ലെന്നായിരുന്നു ജലീലിന്റെ പരാമർശനത്തിനെതിരായ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനം. ഇത്തരം കാര്യങ്ങൾ ആക്ഷേപമായി ഉന്നയിക്കുന്നത് ശരിയല്ല. ജൈവമനുഷ്യരുടെ മൂല്യങ്ങളും ബോധവും അറിവും രൂപം കൊള്ളുന്നത് മണ്ണിൽ നിന്നാണ്. ഏത് സാഹചര്യത്തിലായിരുന്നാലും ഈ പരാമർശം ആവശ്യമില്ലാത്തയായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.

Next Story

RELATED STORIES

Share it