ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന് സൂചന; ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തിയ കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചെന്ന് വാര്‍ത്താ ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയില്‍ ചേരാനുള്ള താല്‍പര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു.

ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന് സൂചന; ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി

കോഴിക്കോട്: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചര്‍ച്ച നടത്തിയ കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചെന്ന് വാര്‍ത്താ ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയില്‍ ചേരാനുള്ള താല്‍പര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു.

എന്നാല്‍, നിലവില്‍ കാത്തിരിക്കാനുള്ള നിര്‍ദേശമാണ് ബിജെപി നേതൃത്വത്തില്‍നിന്നും ജേക്കബ് തോമസിന് കിട്ടിയത്. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയും സര്‍ക്കാരിനെ വിമര്‍ശിച്ചും സര്‍വീസ് സ്‌റ്റോറി എഴുതിയതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് 20-20 സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. എന്നാല്‍, സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തള്ളിയതോടെ ജേക്കബ് തോമസിന് മല്‍സരിക്കാന്‍ കഴിയാതെ പോയി. തുടര്‍ന്നാണ് ബിജെപിയുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ബിജെപി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്നും സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top