ലീഗിന്റെ മൂന്നാം സീറ്റ്: 18നു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ധാരണയുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി
കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ വിശദീകരിച്ചു
മലപ്പുറം: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ മുസ്‌ലിം ലീഗിന് ലഭിക്കേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച് 18ന് ചേരുന്ന യൂഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയുണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വിഷയം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളത്. അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനെതിരേ ശക്തമായ സാന്നിധ്യം മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ വിശദീകരിച്ചു. ലീഗ് എംഎല്‍എമാരും എംപിമാരും പാര്‍ട്ടി ഭാരവാഹികളുമാണ് പാണക്കാട്ട് നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തത്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്‌ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT