- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയം: മഞ്ജുഷ മാവിലാടം

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ കേരളം മുന്നിലാണെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇടതു സര്‍ക്കാരിന്റെ ഭരണപരാജയമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കേരളത്തില്‍ ഏപ്രിലിലെ 5.94 ശതമാനത്തില്‍ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന 'ഒന്നാംറാങ്ക്' തുടര്‍ച്ചയായ അഞ്ചാം മാസവും നിലനിര്‍ത്തിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും വിപണിയില്‍ ഇടപെടാനോ പൊതുവിതരണ ശൃംഖല മെച്ചപ്പെടുത്താനോ സര്‍ക്കാര്‍ യാതൊരും ശ്രമവും നടത്താത്തത് ഖേദകരമാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. മാവേലി സ്‌റ്റോറുകളുടെയും സ്ഥിതി ദയനീയമാണ്. ഉല്‍സവ സീസണുകളില്‍ വലിയ ഉദ്ഘാടന മാമാങ്കങ്ങള്‍ ഒരുക്കി ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ മേല്‍ അമിത നികുതി ചുമത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം. ജനജീവിതം ദുസ്സഹമാക്കുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനാവാശ്യമായ സത്വരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.
RELATED STORIES
ഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം...
22 Jun 2025 9:04 AM GMTയുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കും: ഇറാന് വിദേശകാര്യ മന്ത്രാലയം
22 Jun 2025 8:47 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMT