- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്ആര്‍ ഒ ചാരക്കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ആര്‍ ബി ശ്രീകുമാര്‍,എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, പി എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഡാലോചന കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ആര്‍ ബി ശ്രീകുമാര്‍,എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, പി എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസില്‍ രാജ്യാന്തര ഗൂഡാലോചന അടക്കം സംശയിക്കുന്നതായും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സിബി ഐയുടെ വാദം.
പ്രതികള്‍ നിയമത്തിന് വിധേയരമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിലപാടായിരുന്നു സിബി ഐ സ്വീകരിച്ചിരുന്നത്.എന്നാല്‍ ജോലിയുടെ ഭാഗമായി മാത്രമാണ് കേസില്‍ ഇടപെട്ടിരുന്നതെന്നും മറ്റൊരുവിധത്തിലുള്ള താല്‍പര്യവും ഇല്ലായിരുന്നുവെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ അറിയിച്ചത്. യാതൊരു തരത്തിലുള്ള ഗൂഡാലോചനയിലും തങ്ങള്‍ പങ്കാളികളായിരുന്നില്ലെന്നും തങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയെ അറിയിച്ചത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല.തങ്ങള്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
RELATED STORIES
പാര്ലമെന്റിനു മുന്നില് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്ക്കാര് മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില് മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില് ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന് പോയതിന് ഭാര്യയുടെ കഴുത്തില് വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര് മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMT