കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

വയനാട്: കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് റെമീസ് പി കെ, ജുറൈജ് പി സി എന്നിവരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു ടി എമ്മിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top