Kerala

മലപ്പുറത്തെ പ്രതീക്ഷാ ഭവനില്‍നിന്ന് അന്തേവാസികളെ കാണാതായി

ഇതരസംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. പ്രതീക്ഷാ ഭവനില്‍ ചന്ദ്രുവും നാനുവും താമസിച്ചിരുന്ന മുറിയിലെ ജനല്‍കമ്പികള്‍ അറുത്തുമാറ്റിയ നിലയിലാണ്.

മലപ്പുറത്തെ പ്രതീക്ഷാ ഭവനില്‍നിന്ന് അന്തേവാസികളെ കാണാതായി
X

മലപ്പുറം: തവനൂരില്‍ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍നിന്ന് രണ്ട് അന്തേവാസികളെ കാണാതായി. ഇതരസംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. പ്രതീക്ഷാ ഭവനില്‍ ചന്ദ്രുവും നാനുവും താമസിച്ചിരുന്ന മുറിയിലെ ജനല്‍കമ്പികള്‍ അറുത്തുമാറ്റിയ നിലയിലാണ്. ഇതിലൂടെയാവാം ഇവര്‍ രക്ഷപ്പെട്ടതെന്ന് പോലിസ് കരുതുന്നു. എന്നാല്‍, ഇവരുടെ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ കൈവശമില്ലെന്നും ആശുപത്രിയില്‍നിന്ന് നേരിട്ട് പ്രതീക്ഷാ ഭവനില്‍ എത്തുകയായിരുന്നെന്നും ഡയറക്ടര്‍ പറയുന്നു. കുറ്റിപ്പുറം പോലിസ് കേസെടുത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. മാനസിക ദൗര്‍ബല്യമുള്ള പുരുഷന്‍മന്മാരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാനത്തെ ഏക അഭയകേന്ദ്രമാണ് തവനൂരിലെ പ്രതീക്ഷാ ഭവന്‍.

Next Story

RELATED STORIES

Share it