Kerala

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഐഎന്‍എല്‍

രാജ്യത്തെ ഇടത് പക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീര്‍ഷനായ നേതാവുമായിരുന്നു സഖാവ് കോടിയേരി.

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഐഎന്‍എല്‍
X

കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ മെംബറും മുന്‍ സംസ്ഥാന സെക്രട്ടരിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ്.

രാജ്യത്തെ ഇടത് പക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീര്‍ഷനായ നേതാവുമായിരുന്നു സഖാവ് കോടിയേരി. അദ്ദേഹത്തിന്റെ വേര്‍പാട് ജനാധിപത്യ മത നിരപേക്ഷ മുന്നേറ്റത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it