Kerala

വിമാന വാഹിനി കപ്പലില്‍ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംഘം ഇന്നലെ കപ്പല്‍ശാലയിലെത്തി വിവരം ശേഖരിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നതെന്നാണ് പറയുന്നത്. ആറു ഡിസ്‌കുകള്‍ മോഷണം പോയതായാണ് വിവരം.അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്

വിമാന വാഹിനി കപ്പലില്‍ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍
X

കൊച്ചി: നാവിക സേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാന വാഹിനി കപ്പലില്‍ നിന്നും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംഘം ഇന്നലെ കപ്പല്‍ശാലയിലെത്തി വിവരം ശേഖരിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നതെന്നാണ് പറയുന്നത്. ആറു ഡിസ്‌കുകള്‍ മോഷണം പോയതായാണ് വിവരം. സ്ഥിരം ജീവനക്കാര്‍, കരാര്‍ ജോലിക്കാര്‍, ട്രെയിനികള്‍ എന്നിവരുള്‍പ്പെടെ 5,000 പേരാണ് ഒരു ദിവസം കപ്പല്‍ശാലയില്‍ ജോലിക്ക് കയറുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിനൊപ്പമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നത്.

അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്.കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയെന്ന് പോലിസ് വിലയിരുത്തുന്ന ദിവസം ജോലിക്കുണ്ടായിരുന്ന ജോലിക്കാര്‍,വിമാനവാഹിനി കപ്പലിന്റെ നിര്‍മാണ ജോലിയില്‍ പങ്കാളികളായിട്ടുള്ള ജീവനക്കാര്‍,ഉദ്യോഗസ്ഥര്‍,കരാര്‍ ജീവനക്കാര്‍,സ്ഥിരം ജീവനക്കാര്‍ എന്നിവരില്‍ നിന്നാണ് പോലിസ് മൊഴിയെടുക്കുന്നത്.2009-ലാണ് കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 2021ല്‍ നിര്‍മാണംപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് കപ്പലിന്റെ നിര്‍മാണചെലവ്.നിര്‍മാണം തുടങ്ങിയത് മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കൊ്ച്ചി കപ്പല്‍ശാല. എന്നിട്ടും ഇവിടുത്ത അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്ന കാര്യമാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it