Kerala

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്

വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു

ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നുകുതി വകുപ്പിന്റെ റെയ്ഡ്
X

തിരുവല്ല: ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലിവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരേ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു

Income Tax department raid in Believers Church Head quarters

Next Story

RELATED STORIES

Share it