Kerala

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

കേസിലെ രണ്ടും മൂന്നും പ്രതികളായ ചൊവ്വര തെക്കുഭാഗം, വെള്ളാരപിള്ളി പുളിങ്ങാമ്പിള്ളി വീട്ടില്‍ വീനീഷ് (32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയില്‍ വീട്ടില്‍ ഷാജി (43) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍
X

കൊച്ചി: തിരുവൈരാണിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ടു പേര്‍ കൂടി പോലിസ് പിടിയില്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ ചൊവ്വര തെക്കുഭാഗം, വെള്ളാരപിള്ളി പുളിങ്ങാമ്പിള്ളി വീട്ടില്‍ വീനീഷ് (32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയില്‍ വീട്ടില്‍ ഷാജി (43) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഷാജിയാണ് മുക്കുപണ്ടങ്ങള്‍ തയ്യാറാക്കി മറ്റു പ്രതികള്‍ക്ക് പണയംപ്പെടുത്തുന്നതിനായി നല്‍കിയതെന്ന് പോലിസ് പറഞ്ഞു. തിരുവൈരാണിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുക്കു പണ്ടം പണയം വച്ച് പ്രതികള്‍ 46,000 രൂപയുടെ തട്ടിപ്പു നടത്തിയത്. എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍ ഡി വൈ എസ് പി ബിജു മോന്‍ കാലടി പോലീസ് ഇന്‍സ്പക്ടര്‍ എം ബി ലത്തീഫ്, എസ് ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, ടി എ ഡേവിസ്, ടി വി ദേവസി, പി ജെ ജോയി, എ എസ് ഐ അബ്ദുള്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികള്‍ സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it