Kerala

മുഖ്യമന്ത്രിയുടെ നിലപാട് മോദിയുടെ അക്രമവാഴ്ചയ്ക്ക് കരുത്തു പകരുന്നു: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മുഖ്യമന്ത്രിയുടെ അപകടകരമായ പ്രസ്താവനകള്‍ക്കെതിരേ ജുമുഅ പ്രഭാഷണത്തില്‍ പ്രതിഷേധമറിയിക്കണമെന്ന് ഇമാമുമാരോട് അബ്ദുല്‍റഹ്മാന്‍ ബാഖവി അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയുടെ നിലപാട് മോദിയുടെ അക്രമവാഴ്ചയ്ക്ക് കരുത്തു പകരുന്നു: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

മലപ്പുറം: കേരളത്തില്‍ മുസ് ലിം മുന്‍കൈയിലുള്ള പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന സിഎഎ വിരുദ്ധ സമരങ്ങളെ നിയമസഭയില്‍ തീവ്രവാദ പ്രവര്‍ത്തനമാക്കി അപകീര്‍ത്തിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ് മാന്‍ ബാഖവി. പ്രധാനമന്ത്രിയുടെ അക്രമവാഴ്ചയ്ക്ക് കരുത്തു പകരുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നിയമസഭയിലെ തന്റെ പരാമര്‍ശം പിന്‍വലിച്ചു മുഖ്യ മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നും അടിക്കടി മുസ് ലിം സമുദായത്തിനു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളിലും സമീപനങ്ങളിലും മുസ് ലിം സമുദായം ഏറെ അസ്വസ്തമാണ്. ഇതിലൂടെ സംഘപരിവാറിന് പാദസേവ ചെയ്തു പരിക്കില്ലാതെ രക്ഷപ്പെടാനും അതിവിദഗ്ധമായി പുതിയ തരം ഹിന്ദുത്വ വര്‍ഗീയരാഷ്ട്രീയം പയറ്റാനുമുള്ള അടവു തന്ത്രമായാണ് മുഖ്യമന്ത്രി പയറ്റുന്നത്.

പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ഭാഷ ഒന്നാവുന്നത് കേരള ജനത ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. ഈ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ അപകടകരമായ പ്രസ്താവനകള്‍ക്കെതിരേ ജുമുഅ പ്രഭാഷണത്തില്‍ പ്രതിഷേധമറിയിക്കണമെന്ന് ഇമാമുമാരോട് അബ്ദുല്‍റഹ്മാന്‍ ബാഖവി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it