സംസ്ഥാന വ്യാപക സമരത്തിന് ഡോക്ടര്‍മാര്‍

ഞായറാഴ്ച കോഴിക്കോട് ചേരുന്ന നേതൃയോഗം ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം എടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.

സംസ്ഥാന വ്യാപക സമരത്തിന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഉടന്‍ തന്നെ തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനവ്യാപകമായി നടത്താനാണ് തീരുമാനം. ഞായറാഴ്ച കോഴിക്കോട് ചേരുന്ന നേതൃയോഗം ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം എടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.

കേരളത്തില്‍ ആശുപത്രി ആക്രമണത്തിലെ പ്രതികള്‍ പിടിക്കപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്. ആശുപത്രി സംരക്ഷണ നിയമം നിലവില്‍ ഉണ്ടെങ്കിലും അത് നടപ്പിലാക്കുന്നതില്‍ പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. അത് തിരുത്തുവാനും കാലതാമസം ഇല്ലാതെ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐ..എം.എ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top