Kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും

കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്നാണ് തിരി തെളിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിക്കും.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ ഇന്ന് തിരിതെളിയും
X

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയും മന്ത്രി എ കെ ബാലന്‍ മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്നാണ് തിരി തെളിക്കുന്നത്. മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിക്കും. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെര്‍മല്‍ സ്‌കാനിങ് ഉള്‍പ്പെടെ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ്. മേളയിലെ ആദ്യദിനമായ ഇന്ന് ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധര്‍, പദ്മ സ്‌ക്രീന്‍ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് .

സരിത: രാവിലെ 9.15 ന് സ്‌ട്രൈഡിങ് ഇന്‍ടു ദ വിന്‍ഡ് (ലോക സിനിമ), 12.15 ന് ലൈല ഇന്‍ ഹൈഫ (ലോക സിനിമ), 2.45 ന് ദ വേസ്റ്റലാന്‍ഡ് (ലോക സിനിമ), 6.30 ന് ക്വോ വാഡിസ്, ഐഡ? ( ഉദ്ഘാടനചിത്രം)

സവിത: രാവിലെ 9.30 ന് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്), 12.30 ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ ഇന്ന്), 3.15 ന് വെയര്‍ ഈസ് പിങ്കി? (ഇന്ത്യന്‍ സിനിമ ഇന്ന്)

സംഗീത : രാവിലെ 9.45 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 12 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), 2.30 ന് മാളു (ലോകസിനിമ), 5.30 ന് 9,75 സാന്‍ഡിമെട്രേക്കരെ (ലോകസിനിമ)

കവിത: രാവിലെ 9.30 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ),12 ന് ദ നെയിംസ് ഓഫ് ദ ഫ്‌ളവേഴ്‌സ് ( മത്സരവിഭാഗം), 2.30 ന് ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് (മത്സരവിഭാഗം), 5ന് ഒയാസിസ് (ലീ ചാങ് ഡോങ്)

ശ്രീധര്‍: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്‌മെ (ഗൊദാര്‍ദ്), 12 ന് ദി ഇമേജ് ബുക്ക് (ഗൊദാര്‍ദ്), 2 ന് ഡിയര്‍ കോമ്‌റേഡ്‌സ് (ലോകസിനിമ)

പദ്മ സ്‌ക്രീന്‍ 1: രാവിലെ 10 ന് നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോകസിനിമ), 12.30 ന് ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍ (മത്സരവിഭാഗം), 3.30 ന് ദേര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം)

Next Story

RELATED STORIES

Share it