ഐസ് ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്;കേസില്‍ വീണ്ടും അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പോലിസ് റിപോര്‍ട്ട് അംഗീകരിച്ച നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഐസ് ക്രിം പാര്‍ലര്‍ കേസിന്റെയും അതിനു ശേഷമുള്ള ഐസ് ക്രീം പാര്‍ലര്‍ അട്ടിമറി കേസിന്റെയും നാളിതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യാവാങ്് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചി: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ക്കേസില്‍ പി കെ കഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ്. കേസിന്റെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അവസാനിച്ചതാണെന്നും അതില്‍ ഇനി വേറെ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പോലിസ് റിപോര്‍ട്ട് അംഗീകരിച്ച നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഐസ് ക്രിം പാര്‍ലര്‍ കേസിന്റെയും അതിനു ശേഷമുള്ള ഐസ് ക്രീം പാര്‍ലര്‍ അട്ടിമറി കേസിന്റെയും നാളിതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യാവാങ്് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.കേസ് അവസാനിപ്പിച്ചത് തെളിവില്ലാത്തതിനാലാണ്.ഇത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട് കോടതി അതേപടി അംഗീകരിക്കണം.ഭരണമാറ്റം ഈ കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടില്ല.കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടന്നത്.അന്വേഷണത്തില്‍ ആരുടെയും സ്വാധീനം ഉണ്ടായിട്ടില്ല.ഇരകള്‍ക്ക് പി കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയെന്നതിന് തെളിവുകള്‍ ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അതേ സമയം കേസിലെ അന്തിമ റിപോര്‍ട് അംഗീകരിക്കരുതെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്.ഇത്് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍്ക്കാര്‍ സത്യാവാങ്മുലം സമര്‍പ്പിച്ചതുമായി ബ്ന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി തയാറായില്ല.
RELATED STORIES
ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT