ഭാര്യയെ കൊന്ന് ഭര്‍ത്താവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി

ഭാര്യയെ കൊന്ന് ഭര്‍ത്താവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി

പള്ളുരുത്തി: ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭര്‍ത്താവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്നു ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. എറണാകുളം പള്ളുരുത്തി എച്ച്എംസി റോഡില്‍ വട്ടക്കാട്ട് വീട്ടില്‍ സാഗരന്‍ (65) ആണ് ഭാര്യ മനോരമ (58) യെ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നത്.

സാഗരനും മനോരമയും ദിവസവും തര്‍ക്കമുണ്ടാവാറുണ്ടെന്നു അയല്‍വാസികള്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ഇവര്‍ ഇന്നത്തെ വഴക്കും അവഗണിക്കുകയായിരുന്നു.

ഇന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും മനോരമ തലയടിച്ചു വീഴുകയും ചെയ്തു. തലപൊട്ടിയതോടെ കേബിള്‍ വയര്‍ ഉപയോഗിച്ചു സാഗരന്‍ മനോരമയെ കൊലപ്പെടുത്തുകയും പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. സാഗരന്‍ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നു പരിസരവാസികള്‍ പറഞ്ഞു.

RELATED STORIES

Share it
Top