Kerala

ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു

അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.

ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു
X

ആലപ്പുഴ: ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു. നെഹ്‌റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ് (42) ആണു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ചെറുവള്ളത്തില്‍ മടങ്ങുന്നതിനിടെയാണ് അപകടം. അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും അഗ്‌നി രക്ഷാ സേനയും തിരച്ചില്‍ നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it