Kerala

കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍; കെ കെ രമയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ചികില്‍സയുടെ ഭാഗമായാണ് പരോള്‍ എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.

കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍; കെ കെ രമയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ നല്‍കിയത് ചോദ്യം ചെയ്ത് കെ കെ രമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ചികില്‍സയുടെ ഭാഗമായാണ് പരോള്‍ എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, അസുഖമുണ്ടെങ്കില്‍ ചികിത്സയാണ് വേണ്ടതെന്നും പരോള്‍ അല്ല നല്‍കേണ്ടതെന്നുമായിരുന്നു കോടതിയുടെ നിലപാട്.

നേരത്തെ, കേസ് പരിഗണിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന കുഞ്ഞനന്തന്റെ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.




Next Story

RELATED STORIES

Share it