Kerala

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പോലിസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി

തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഭയമില്ലാതെ ജീവിക്കാന്‍ സംരക്ഷണം നല്‍കണമന്നും ഹരജിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സര്‍ക്കാര്‍ അറിയിച്ചു

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പോലിസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി
X

കൊച്ചി: തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പോലിസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അജിതാ തങ്കപ്പന്‍ നല്‍കി നല്‍കിയ ഹര്‍ജിയിലാണ് നടപടി. നഗരസഭാ ചെയര്‍പേഴ്‌സന്‍ എന്ന നിലയ്ക്ക് നല്‍കിയ ഹരജിയില്‍ പോലിസ് സംരക്ഷണത്തിനു ഉത്തരവുണ്ടായിരുന്നെങ്കിലും പോലിസിന്റെ ഭാഗത്തു നിന്നു സഹകരണ കുറവുണ്ടായ സാഹചര്യത്തിലാണ് വീണ്ടും ഹരജി നല്‍കിയതെന്നു അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനാവശ്യമായ സംരക്ഷണം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചത്.

തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഭയമില്ലാതെ ജീവിക്കാന്‍ സംരക്ഷണം നല്‍കണമന്നും ഹരജിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സര്‍ക്കാര്‍ അറിയിച്ചു. ഹരജിയില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്.

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പന്‍ ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.ഹരജി 16 ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it