Kerala

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരയുടെ ജനന തിയതി പരിഗണിക്കാതെയാണ് പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ചൂണ്ടിക്കാട്ടി. ഇരയ്ക്ക് 12 വയസ് പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പോത്താനിക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിലെ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇര താമസിക്കുന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്. ഇരയെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കരുത്. സമാന കുറ്റകൃത്യത്തില്‍ ഇനി ഏര്‍പ്പെടരുത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it