Kerala

സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ സ്വര്‍ണമാല ഊരി നല്‍കി ഹൈറുന്‍ ഹിബ

സഹപാഠിയായ അരുണ്‍ പ്രകാശിന് വീട് നിര്‍മിച്ച് നല്‍കാന്‍ ധനസമാഹരണം നടക്കുന്നതിനിടേയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹൈറുന്‍ ഹിബ ഒരു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയത്.

സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ സ്വര്‍ണമാല ഊരി നല്‍കി ഹൈറുന്‍ ഹിബ
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: സഹപാഠിക്ക് വീട് വെക്കാന്‍ സ്വര്‍ണ മാല ഊരി നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹൈറുന്‍ ഹിബ. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഹപാഠിയായ അരുണ്‍ പ്രകാശിന് വീട് നിര്‍മിച്ച് നല്‍കാന്‍ ധനസമാഹരണം നടക്കുന്നതിനിടേയാണ് പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിനി ഹൈറുന്‍ ഹിബ ഒരു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയത്.

സമ്മാന കൂപ്പണുകളിലൂടെയും, സുമനസുകളുടെ സംഭാവനകളിലൂടെയുമാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നത്. അരുണ്‍ പ്രകാശിന്റെ പിതാവ് 5 വര്‍ഷമായി രോഗ ബാധിതനായി കിടപ്പിലാണ്. രോഗബാധിതയായ മാതാവ് കൊളത്തൂര്‍ മാവേലി സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. അനിയന്‍ പത്താം തരം വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ പ്രകാശാണ്. അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ട് ചികിത്സയും, മറ്റ് ചെലവുകളും കണ്ടെത്താനാവാത്ത അവസ്ഥയുമുണ്ട്.

പുലാമന്തോള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫയുടെയും, രാമപുരം വിളക്കത്തില്‍ ഹസീനയുടെയും മകളായ ഹിബ മികച്ച എന്‍എസ്എസ് വളണ്ടിയര്‍ കൂടിയാണ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും, അധ്യാപകരും ഹിബയെ അനുമോദിച്ചു.അരുണ്‍ പ്രകാശിന്റെ വീടിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതൊടൊപ്പം ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൂമുള്ളി കളം ആദിത്യന്റെ കുടുംബത്തിനുള്ള വീടു നിര്‍മാണവും പുരോഗമിക്കുകയാണ്.



Next Story

RELATED STORIES

Share it