Kerala

എറണാകുളത്തെ വെള്ളക്കെട്ട്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പി ആന്റ് ടി കോളനി നിവാസികള്‍

അധികൃതരുടെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്നാരോപിച്ച് കോളനിനിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇവരെ ക്യാംപിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വഴാങ്ങാന്‍ തയാറായിട്ടില്ല.തുടര്‍ന്ന് പോലിസും തഹസീല്‍ദാറും അടക്കമുളളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ മാറില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് പി ആന്റ് ടി കോളനിയുടെ പുനരധിവാസ പദ്ധതിക്കു രൂപം നല്‍കിയെങ്കിലും ഇത് നാളിതുവരെ നടപ്പിലാക്കത്തതിനെ തുടര്‍ന്നാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് ഇവര്‍ പറയുന്നു

എറണാകുളത്തെ വെള്ളക്കെട്ട്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പി ആന്റ് ടി കോളനി നിവാസികള്‍
X

കൊച്ചി: ഇന്നലെ രാത്രിമുതല്‍ നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയുടെ താഴന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.നഗരപ്രദേശത്തെ പി ആന്റി കോളനിയിലാണ് ഏറ്റവും അധികം വെള്ളക്കെട്ട് ബാധിച്ചിരിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്നാരോപിച്ച് കോളനിനിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇവരെ ക്യാംപിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ തയാറായിട്ടില്ല.തുടര്‍ന്ന് പോലിസും തഹസീല്‍ദാറും അടക്കമുളളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ മാറില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് പി ആന്റ് ടി കോളനിയുടെ പുനരധിവാസ പദ്ധതിക്കു രൂപം നല്‍കിയെങ്കിലും ഇത് നാളിതുവരെ നടപ്പിലാക്കത്തതിനെ തുടര്‍ന്നാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് ഇവര്‍ പറയുന്നു.

ഏകദേശം 87 ഓളം വീടുകളാണ് ഇവിടെയുള്ളത് ഇതെല്ലാം തന്നെ വെള്ളത്തിലാണ്.പ വീടുകളിലും കാല്‍മുട്ടോളം ഉയരത്തിലാണ് വെളളം കയറിയിക്കുന്നത്.കിടപ്പു രോഗികള്‍ അടക്കം മിക്ക വീടുകളിലും നിരവധി രോഗികള്‍ ഉണ്ട്്.ക്വാറന്റൈനില്‍ കഴിയുന്നവരെ മാറ്റാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.പി ആന്റ് കോളനിയിലെ താമസക്കാരോട് അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ഒരോ തവണ വെള്ളക്കെട്ടുണ്ടാകുമ്പോഴും തങ്ങളെ ക്യാംപിലേക്ക് മാറ്റും പിന്നീട് തിരിച്ചു വിടുകളില്‍ എത്തുമ്പോള്‍ വീടുകളിലെ മുഴുവന്‍ സാധനങ്ങളും നശിച്ചിരിക്കും. ഇതാണ് വര്‍ഷങ്ങളായി നടക്കുന്നത്.ഇവിടുത്തെ ദുരവസ്ഥ പരിഹരിക്കാന്‍ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ തയാറാകുന്നില്ലെന്നും ഇനിയും തങ്ങള്‍ ക്യാപിലേക്ക് മാറാന്‍ തയറാല്ലെന്നും ഇവിടെയുള്ളവര്‍ പറയുന്നു.മൂന്നു വര്‍ഷം മുമ്പ് പുരധിവാസ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.ഇനിയും ഇത് അംഗരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് രേഖാമുലം ഉറപ്പു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം

Next Story

RELATED STORIES

Share it