Kerala

ഭൂതത്താന്‍ കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തല്‍: പെരിയാറില്‍വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന്

ഇടമലയാര്‍ ഡാമില്‍ നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്‌തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവല്‍ ഉയര്‍ന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറില്‍ നിന്നും ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത്.

ഭൂതത്താന്‍ കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തല്‍: പെരിയാറില്‍വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന്
X

കൊച്ചി: ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നു നില്‍ക്കുന്നതു കൊണ്ട് ഭൂതത്താന്‍ കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി കെ ശ്രീ കല അറിയിച്ചു. ഇടമലയാര്‍ ഡാമില്‍ നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്‌തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവല്‍ ഉയര്‍ന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്.

വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറില്‍ നിന്നും ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത്. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മണ്‍സൂണ്‍ കാലത്തും ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു വയ്ക്കാറാണ് പതിവ്. വേനല്‍ക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകള്‍ അടയ്ക്കുന്നതെന്നും സി കെ ശ്രീ കല അറിയിച്ചു.

Next Story

RELATED STORIES

Share it