കാര്‍ബൈഡ് പഴങ്ങള്‍: ആരോഗ്യ വിഭാഗം പരിശോധനയില്‍ ഗോഡൗണുകള്‍ കണ്ടെത്തി

മാമ്പഴത്തില്‍ രാസപദാര്‍ത്ഥങ്ങളും തളിക്കുന്നു
പെരിന്തല്‍മണ്ണ: വിപണിയില്‍ കാര്‍ബൈഡ് കലര്‍ത്തിയ പഴങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഗോഡൗണുകള്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കളത്തിനക്കര ജുമാ മസ്ജിദിന് സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് രാസപദാര്‍ഥങ്ങള്‍ സ്‌പ്രേ ചെയ്ത ലോഡ് കണക്കിന് മാമ്പഴങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടിയിരുന്നു. പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പഴുത്ത മാങ്ങ വില്‍പ്പനയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലൂടെയാണ് അനധികൃതമായി കീടനാശിനികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പഴ വിപണികളെ കുറിച്ച് അറിവായതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. തുടര്‍ന്ന് നടന്ന റൈഡിലാണ് രാസപദാര്‍ഥങ്ങള്‍ തളിച്ച മാമ്പഴങ്ങള്‍ സൂക്ഷിച്ച ഗോഡൗണുകള്‍ കണ്ടെത്തിയത്. കണ്ടെടുത്ത പഴങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
സംഭവം സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വിഭാഗത്തിനും സമീപത്തെ പഞ്ചായത്തുകള്‍ക്കും റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം മേധാവി സി റഫീഖ്. രാജീവന്‍ പറഞ്ഞു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT