Kerala

ഹൈക്കോടതി വിധി: വോട്ടര്‍പട്ടിക പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി; ആവശ്യമെങ്കില്‍ അപ്പീല്‍ പോവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

2015 ലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും ഹിയറിങ് നടപടികളും പുരോഗമിച്ചുവരവെയാണ് ഹൈക്കോടതി വിധിയുണ്ടായത്.

ഹൈക്കോടതി വിധി: വോട്ടര്‍പട്ടിക പുതുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി; ആവശ്യമെങ്കില്‍ അപ്പീല്‍ പോവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

കോഴിക്കോട്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍പട്ടിക വേണ്ടെന്നും 2019 ലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

2015 ലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും ഹിയറിങ് നടപടികളും പുരോഗമിച്ചുവരവെയാണ് ഹൈക്കോടതി വിധിയുണ്ടായത്. അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ആവശ്യമെങ്കില്‍ അപ്പീല്‍ പോവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. തദ്ദേശതിരഞ്ഞെടുപ്പ് ഒക്ടോബറില്‍തന്നെ നടത്താനാവും.

തിരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍പട്ടിക വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീലിനില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. കമ്മീഷന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തിരഞ്ഞെടുപ്പ് എന്തായാലും നീളില്ല. ഒക്ടോബറില്‍തന്നെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it