Kerala

ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ പ്രതിസന്ധി ഉടന്‍ പരിഹരിക്കണം: പി അബ്ദുല്‍ ഹമീദ്

ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ പ്രതിസന്ധി ഉടന്‍ പരിഹരിക്കണം: പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകാന്‍ തയ്യാറായവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാന്നെന്നും പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് കാലികമായ അപ്‌ഡേഷന്‍ നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലക്ഷങ്ങള്‍ മുടക്കി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായവരുടെ യാത്ര തടസ്സപ്പെടുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയുള്‍പ്പെടെ ഹജ്ജിനായി തയ്യാറായ മുഴുവന്‍ പേരുടെയും യാത്ര സുഗമമാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it