Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും

ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും
X

ഗുരുവായൂര്‍: കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. ബുക്കിങ്ങ് ഇന്ന് മുതല്‍ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിള്‍ഫോം വഴി ഓണ്‍ലൈനായുമാണ് സ്വീകരിക്കുക. നിര്‍ത്തിവെച്ചിരുന്ന വിവാഹങ്ങള്‍ ജൂലൈ10നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങള്‍ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.

ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്നവരുടെ ഫോട്ടോ ഐഡി കാര്‍ഡ് / ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിവാഹ തിയ്യതിയക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും വഴിപാട് കൗണ്ടര്‍ വഴിയോ 48 മണിക്കൂര്‍ മുന്‍പ് ഓണ്‍ലയിനായോ ബുക്കിങ്ങ് ചെയ്യേണ്ടതാണ്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങള്‍ വരെ നടത്തുകയുള്ളൂ.

വിവാഹം ബുക്കിങ്ങ് നേരത്തെ ചെയത് റദ്ദാക്കാതെ ഉള്ളവരും ബുക്കിങ്ങ് തുക റീഫണ്ട് വാങ്ങാത്തവരും മുന്‍ ബുക്കിങ്ങ് പ്രകാരം വിവാഹം നടത്തണമെങ്കില്‍ വിവരം രേഖാമൂലം അറിയിച്ച് ബുക്കിങ്ങ് പുതുക്കേണ്ടതാണ്. നിശ്ചയിയ്ക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹപാര്‍ട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുക. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം/ പോലീസ് എര്‍പ്പെടുത്തിയ നിബന്ധനകളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് അറിയിച്ചു.

Next Story

RELATED STORIES

Share it