Kerala

ശ്രവണ സഹായി വാങ്ങുന്നതിന് 60 ലക്ഷം രൂപയുടെ അനുമതി

ഇടെണ്ടറിലൂടെ തിരഞ്ഞെടുത്ത സ്ഥാപനത്തില്‍ നിന്നും 59,99,718 രൂപക്ക് തുല്യമായി മോഡറേറ്റ്, സിവിയര്‍/പ്രോഫൗണ്ട് വിഭാഗങ്ങളിലായി 1176 ശ്രവണ സഹായികളും ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നതിനാവശ്യമായ 53 സോഫ്റ്റ് കസ്റ്റം ഇയര്‍ മോള്‍ഡുകളും വാങ്ങുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ശ്രവണ സഹായി വാങ്ങുന്നതിന് 60 ലക്ഷം രൂപയുടെ അനുമതി
X

തിരുവനന്തപുരം: കേള്‍വി പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് 60 ലക്ഷം രൂപയുടെ ശ്രവണ സഹായികള്‍ വാങ്ങുന്നതിനായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇടെണ്ടറിലൂടെ തിരഞ്ഞെടുത്ത സ്ഥാപനത്തില്‍ നിന്നും 59,99,718 രൂപക്ക് തുല്യമായി മോഡറേറ്റ്, സിവിയര്‍/പ്രോഫൗണ്ട് വിഭാഗങ്ങളിലായി 1176 ശ്രവണ സഹായികളും ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നതിനാവശ്യമായ 53 സോഫ്റ്റ് കസ്റ്റം ഇയര്‍ മോള്‍ഡുകളും വാങ്ങുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നിലവില്‍ ശ്രവണ സഹായികള്‍ക്കായി അപേക്ഷ നല്‍കിയവര്‍ക്കും വിവിധ ക്യാമ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ശ്രവണ സഹായികള്‍ ഉടന്‍ വിതരണം ചെയ്തു തുടങ്ങും. സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് നടക്കുന്ന കോര്‍പ്പറേഷന്റെ 40ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഹിയറിംഗ് എയിഡ് വിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ ബോര്‍ഡിന്റെ ഭിന്നശേഷിത്വ സര്‍ട്ടിഫിക്കറ്റ് ഉള്ളവരില്‍ ഇ.എന്‍.റ്റി. വിഭാഗം ഡോക്ടര്‍ ശുപാര്‍ശ ചെയ്ത് ഓഡിയോ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചവര്‍ക്കാണ് അവരുടെ ശ്രവണ കുറവിനെ പരിഹരിക്കുന്നതിനുള്ള പ്രോഗ്രാമബിള്‍ ഹിയിറിംഗ് എയിഡുകള്‍ വിതരണം ചെയ്യുന്നത്. ശ്രവണ സഹായികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചവരില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി. അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it