Kerala

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല: ഗവര്‍ണര്‍

അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല: ഗവര്‍ണര്‍
X

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാണ്. കേന്ദ്ര സർക്കാരിന്‍റെ അധീനതയിൽപ്പെടുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാനില്ല. പിന്നെ എന്തിന് ഈ വിഷയത്തിൽ കേരള സർക്കാർ പണവും സമയവും വെറുതെ ചിലവാക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ കേരളത്തിൽ തുടർച്ചയായി ഗവർണർക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് കടുപ്പിച്ചത്. താൻ പ്രവർത്തിക്കുന്നത് സത്യപ്രതിജ്ഞ അനുസരിച്ചാണ്. അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it