Kerala

സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിൽ പുതിയ മാര്‍ഗനിര്‍ദേശം; ശനിയാഴ്ച അവധി തുടരും

എല്ലാ ജീവനക്കാരും ജോലിക്കെത്തണം. ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണം.

സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിൽ പുതിയ മാര്‍ഗനിര്‍ദേശം; ശനിയാഴ്ച അവധി തുടരും
X

തിരുവനന്തപുരം: ലോക്ക് ഡൗണിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണം. ശനിയാഴ്ച അവധി തുടരും.

എല്ലാ ജീവനക്കാരും ജോലിക്കെത്തണം. ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫിസുകളിലെത്തണം. കണ്ടെയ്ൻമെന്റ് സോണുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാം. ഏഴുമാസം ഗര്‍ഭിണികളെ ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ് നൽകണം. വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കണമെന്നും മാര്‍ഗരേഖയിൽ പറയുന്നു.

Next Story

RELATED STORIES

Share it