Kerala

സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. 25 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് യുവാവില്‍നിന്നും പിടിച്ചെടുത്തത്.

സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍
X

മലപ്പുറം: തലയില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. 25 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് യുവാവില്‍നിന്നും പിടിച്ചെടുത്തത്. തലമുടി വടിച്ചുമാറ്റി സ്വര്‍ണം ഒട്ടിച്ചശേഷം മീതെ റമീസ് വിഗ് വച്ചാണ് റമീസ് വിമാനത്താവളത്തിലെത്തിയത്.

സംഘത്തില്‍ സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിന് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് റമീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റ ഐ എക്‌സ് 348 ദുബായി വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളംവഴിയും സമാനരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് തലയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.

Next Story

RELATED STORIES

Share it