- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
നിലമേല്‍ കുരിയോടു നിന്ന് കുമ്മിള്‍ പാറവിള വീട്ടില്‍ വിഷ്ണു (30), കുമ്മിള്‍ തെക്കാവ്മുക്ക് തോട്ടില്‍ കരവീട്ടില്‍ അല്‍അമീന്‍ (22) എന്നിവരെയാണ് പിടിയിലായത്.

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ചടയമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. നിലമേല്‍ കുരിയോടു നിന്ന് കുമ്മിള്‍ പാറവിള വീട്ടില്‍ വിഷ്ണു (30), കുമ്മിള്‍ തെക്കാവ്മുക്ക് തോട്ടില്‍ കരവീട്ടില്‍ അല്‍അമീന്‍ (22) എന്നിവരെയാണ് പിടിയിലായത്.
വിഷ്ണു നിലമേലില്‍ കുടുംബസമേതം വാടകവീട്ടിലാണ് താമസം. ഇവിടെ നിത്യസന്ദര്‍ശകനാണ് അല്‍അമീന്‍. കഞ്ചാവുമായി വില്‍പനയ്ക്ക് ഇരുചക്രവാഹനത്തില്‍ വരുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വാനിറ്റിബാഗിനുള്ളിലെ പാവയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോളനികള്‍ കേന്ദ്രീകരിച്ച് ഏറെക്കാലമായി ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു. കുരിയോട്, കുന്നുംപുറം, നിലമേല്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍/കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന. പ്രതികള്‍ മുമ്പും കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍മാരായ കെ എസ് രാജേഷ്, ഷാനവാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അജേഷ്, മധു, അഫ്‌സല്‍, വിനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ഗീതു ജി കൃഷ്ണ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















