Kerala

ഗാന്ധിജി 'മഹാത്മ'യല്ല; ഞാന്‍ നിഷ്പക്ഷയുമല്ല-അരുന്ധതി റോയ്

തന്റെ ലേഖനങ്ങള്‍ തന്റെ ആയുധമാണ്. അതുകൊണ്ടു തന്നെ നിഷ്പക്ഷയായിരിക്കാന്‍ ഞാനില്ല.

ഗാന്ധിജി മഹാത്മയല്ല; ഞാന്‍ നിഷ്പക്ഷയുമല്ല-അരുന്ധതി റോയ്
X

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ മഹാത്മാ എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ് കോഴിക്കോട് ബീച്ച് പരിസരത്ത് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പറഞ്ഞു. ഘാന സര്‍വകലാശാലയില്‍ നിന്നു ഗാന്ധി പ്രതിമ നീക്കിയത് ഇതിന് തെളിവാണ്. ഗാന്ധിയുടെ സ്ഥാനം ഒരിക്കലും അംബേദ്കറിനൊപ്പമല്ല. ദക്ഷിണാഫ്രിക്കയില്‍ വച്ച് ആഫ്രിക്കക്കാരും ഇന്ത്യക്കാരും ഒരേ വാതിലിലൂടെ പ്രവേശിക്കരുതെന്ന് ഗാന്ധി പറഞ്ഞിരുന്നു. തങ്ങള്‍ ആര്യന്മാരാണെന്നായിരുന്നു ഗാന്ധിയുടെ വാദം. വിഗ്രഹാരാധനയില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുന്ന ജനതയായാണ് ആഫ്രിക്കക്കാര്‍ നമ്മളെ കാണുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. രാജ്യം തിരഞ്ഞെടുപ്പിന്റേയും സംവരണം വിഷയത്തിന്റെയും കാര്യം വരുമ്പോള്‍ മാത്രമാണ് ജാതിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്. തന്റെ ലേഖനങ്ങള്‍ തന്റെ ആയുധമാണ്. അതുകൊണ്ടു തന്നെ നിഷ്പക്ഷയായിരിക്കാന്‍ ഞാനില്ല. നിഷ്പക്ഷയാവുകയെന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തമ്മില്‍ തല്ലാന്‍ വിടുന്നത് പോലെയാണ്. ജനപ്രിയ അഭിപ്രായങ്ങള്‍ക്ക് പിന്നാലെ പോവാതെ കൃത്യമായ നിലപാട് എടുക്കാനാവണം. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്ന് ആളുകളുമായി സംവദിക്കാനാണ് താന്‍ എഴുതുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.





Next Story

RELATED STORIES

Share it