Kerala

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് പണം നൽകി ഒത്തുതീര്‍പ്പാക്കി

മുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചത്

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് പണം നൽകി ഒത്തുതീര്‍പ്പാക്കി
X

കോട്ടയം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് പണം നൽകി ഒത്തുതീര്‍പ്പാക്കി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചു. മുഴുവന്‍ പണവും തിരികെക്കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇതോടെയാണ് ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചത്.

ആറന്മുള സ്വദേശി പിആര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു കുമ്മനം രാജശേഖരനെതിരേ സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍കിയത്. ഇദ്ദേഹത്തെ പാലക്കാടുള്ള ന്യൂ ബയോടെക്‌നോളജിക്കല്‍ എന്ന കമ്പനിയില്‍ നിക്ഷേപകനാക്കിക്കൊണ്ട് കമ്പനിയില്‍ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന പ്രവീണ്‍ കുമാര്‍ ഇടപെട്ടാണ് ഈ ഇടപാട് നടത്തിയത്. ഹരികൃഷ്ണന്റെ പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കിയായിരുന്നു എഫ്‌ഐആര്‍.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി വിജയനും പ്രവീണും ചേര്‍ന്ന് ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങി. പിന്നീട് സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതോടെ ഹരികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെടുകയായിരുന്നു.

ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കി നല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചു നല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it