- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രറ്റേണിറ്റി ഡിഡിഇ മാർച്ച് : പോലിസ് ജലപീരങ്കി പ്രയോഗിച്ചു
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നാരംഭിച്ച മാർച്ച് ഡിഡിഇ ഓഫീസിനു മുന്നിൽ പോലിസ് ബാരികേഡ് വെച്ച് തടഞ്ഞു.
കോഴിക്കോട്: എസ്എസ്എൽസി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുക, ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിഡിഇ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രതിഷേധത്തിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നാരംഭിച്ച മാർച്ച് ഡിഡിഇ ഓഫീസിനു മുന്നിൽ പോലിസ് ബാരികേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആറോളം തവണ ജലപീരങ്കി പ്രയോഗിച്ചും, ഗ്രനേഡ് എറിഞ്ഞും പോലിസ് പ്രവർത്തകരെ പിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല.
പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി ആയിഷ മന്ന, സജീർ ടി സി, റഹീസ് കുണ്ടുങ്ങൽ എന്നിവർ സംസാരിച്ചു. ജില്ലയോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്.
RELATED STORIES
കൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMTതിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച്...
11 Dec 2024 2:45 PM GMTഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെട്ടില്ല;...
11 Dec 2024 2:09 PM GMTബാലിയിലെ മങ്കി ഫോറസ്റ്റില്‍ മരം വീണ് രണ്ട് വിനോദസഞ്ചാരികള്‍...
11 Dec 2024 1:57 PM GMTറീഫണ്ട് കിട്ടിയില്ല; ഷോറൂമില്‍ കാറിടിച്ച് കയറ്റി യുവാവ് (വീഡിയോ)
11 Dec 2024 1:44 PM GMT