Top

കോട്ടയം ജില്ലയില്‍ പുതിയ നാല് കൊവിഡ് ആശുപത്രികള്‍

കോട്ടയം ജില്ലയില്‍ പുതിയ നാല് കൊവിഡ് ആശുപത്രികള്‍
X

കോട്ടയം: ജില്ലയില്‍ നാല് ആശുപത്രികള്‍കൂടി കൊവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു. നിലവില്‍ സെക്കന്‍ഡ് ലൈന്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കൊവിഡ് ആശുപത്രികളാക്കി ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവിറക്കിയത്. ഇതോടെ ജില്ലയില്‍ ആകെ ആറ് കൊവിഡ് ആശുപത്രികളായി. കോട്ടയം മെഡിക്കല്‍ കോളജും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ഇതുവരെ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിച്ചിരുന്നത്.

രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം സംഭവിക്കാത്ത സാഹചര്യം കണക്കിലെടുത്തും കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഈ ക്രമീകരണം. കൊവിഡ് ചികില്‍സയ്ക്കായി പ്രധാന സ്‌പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ധഡോക്ടര്‍മാരുടെ സേവനവും ഈ കേന്ദ്രങ്ങളിലുണ്ടാവും. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള പുതിയ നാല് കൊവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it