മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം: പെരിന്തല്‍മണ്ണയില്‍ നാലംഗസംഘം അറസ്റ്റില്‍
താഴെക്കോട് സ്വദേശികളായ കളകണ്ടന്‍ അസൈനാര്‍ (46), ആലിക്കാപറമ്പില്‍ മുഹമ്മദാലി (61), ബിടാത്തി പാറക്കുളവന്‍ ഷമീര്‍ ബാബു (39), ചീരക്കുഴി രാജീവ് (35) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ എം പി രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
പെരിന്തല്‍മണ്ണ: മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ പങ്കാളികളായ നാലുപേര്‍ പിടിയില്‍. താഴെക്കോട് സ്വദേശികളായ കളകണ്ടന്‍ അസൈനാര്‍ (46), ആലിക്കാപറമ്പില്‍ മുഹമ്മദാലി (61), ബിടാത്തി പാറക്കുളവന്‍ ഷമീര്‍ ബാബു (39), ചീരക്കുഴി രാജീവ് (35) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ എം പി രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 18,000 രൂപയും കണ്ടെടുത്തു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ ശിവദാസന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രമാദേവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം താഴെക്കോടും പെരിന്തല്‍മണ്ണയിലും റെയ്ഡ് നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരെ പ്രത്യേകം മൊബൈല്‍ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കണ്ടെത്തുന്നത്. അന്വേഷണസംഘത്തില്‍ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍, കൃഷ്ണകുമാര്‍, രത്‌നാകരന്‍, മനോജ് തുടങ്ങിയ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
RELATED STORIES
സംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMT