Kerala

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു
X

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ(93) അന്തരിച്ചു. ഇന്ന് രാവിലെ 6ഓടെയാണു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും. ഇടുക്കി, ചാലക്കുടി, മണലൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മൂന്നുതവണ നിയമസഭയില്‍ അംഗമായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it