- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയ ദുരിതാശ്വാസം: അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശോധന ഈ ആഴ്ച തുടങ്ങും
മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വിവരശേഖരണവും പരിശോധനയും ക്രോഡീകരണവും നടത്തുക. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഫോട്ടോ അടക്കമാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും.
പരപ്പനങ്ങാടി: പ്രളയം മൂലമുണ്ടായ ദുരിതബാധിതരില്‍ ധനസഹായം ലഭിക്കാന്‍ അര്‍ഹരായവരെ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധന ജില്ലയില്‍ ഈ ആഴ്ച തുടങ്ങും. നഷ്ടപരിഹാരം ലഭിക്കുന്നതിനായി വില്ലേജ് ഓഫിസുകളിലോ താലൂക്ക് ഓഫിസുകളിലോ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്നും പ്രത്യേക സംഘം വീടും സ്ഥലം സന്ദര്‍ശനം നടത്തിയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരെ നിശ്ചയിക്കുകയെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
വില്ലേജ് ഓഫിസര്‍/വില്ലേജ് അസിസ്റ്റന്റ്, തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ ക്ലര്‍ക്ക്, തദ്ദേശ ഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ഓവര്‍ സിയര്‍ എന്നീ മൂന്നു പേരടങ്ങിയ സംഘമാണ് ദുരിത ബാധിത പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുക. ഓരോ വില്ലേജിലെയും ദുരിത ബാധിതരുടെ എണ്ണം കണക്കാക്കി ആവശ്യമായ സംഘത്തെ ഓഗസ്റ്റ് 22 ന് നിയോഗിക്കും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സംഘത്തെ സഹായിക്കുന്നതിനായി ഒരു ഐ.ടി വളണ്ടിയറും ഉണ്ടാകും.
മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വിവരശേഖരണവും പരിശോധനയും ക്രോഡീകരണവും നടത്തുക. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഫോട്ടോ അടക്കമാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും. ഇവരുടെ പരിശോധന വിലയിരുത്തുന്നതിനായി പ്രത്യേകം സംഘത്തെയും നിയോഗിക്കും.
വീടുകളെ വെള്ളം കയറിയത്, ഭാഗികമായി തകര്‍ന്നത്, പൂര്‍ണ്ണമായി തകര്‍ന്നത്, പൂര്‍ണ്ണമായി തകര്‍ന്ന വീടും ഭൂമിയും എന്നിങ്ങനെ പ്രത്യേകം തരംതിരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഓരോ സംഘവും മലയോര മേഖലകളില്‍ ചുരുങ്ങിയത് 10 വീടും അല്ലാത്തിയിടങ്ങളില്‍ 20 വീടുകളും ഒരു ദിവസം സംഘം സന്ദര്‍ശിക്കും.
തെറ്റായ വിവരം നല്‍കരുതെന്നും തെറ്റായ വിവരം നല്‍കുന്ന വീട്ടുടമകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















