Kerala

പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്

പ്രളയഫണ്ട് തട്ടിപ്പില്‍ തൃക്കാക്കരയിലെ മറ്റൊരു സിപിഎം നേതാവിനു കൂടി പങ്കുള്ളതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ തുക തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയുന്നു.പ്രളയ ഫണ്ട് തട്ടിപ്പില്‍ ഒന്നാം പ്രതിയായ എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍ എന്നിവര്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.

പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്
X

കൊച്ചി: പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സിപിഎമ്മിന്റെ കൂടുതല്‍ നേതാക്കളിലേക്ക് നീങ്ങുന്നു. തട്ടിപ്പില്‍ തൃക്കാക്കരയിലെ മറ്റൊരു സിപിഎം നേതാവിനു കൂടി പങ്കുള്ളതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ തുക തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയുന്നു.പ്രളയ ഫണ്ട് തട്ടിപ്പില്‍ ഒന്നാം പ്രതിയായ എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

ഇയാള്‍ക്കൊപ്പം രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍ എന്നിവര്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു. ഇവര്‍ രണ്ടു പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തട്ടിപ്പിന് കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിധത്തിലുള്ള റിപോര്‍ടുകള്‍ പുറത്തു വരുന്നത്. പ്രളയക്കെടുതിക്ക് ഇരയായ നിരവധി പേര്‍ സര്‍ക്കാര്‍ അനുവദിച്ച പണം ലഭിക്കാതെ ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുമ്പോഴാണ് പ്രളയം ഒരുതരത്തിലും ബാധിക്കാത്ത അപേക്ഷ പോലും നല്‍കാത്ത സിപിഎം പ്രവര്‍ത്തകര്‍ സ്വാധീനം ഉപയോഗിച്ച് പണം തട്ടിയെടുത്തത്.

അറസ്റ്റിലായ വിഷ്ണു പ്രസാദിനെക്കൂടാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. തുടക്കത്തില്‍ 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഇവര്‍ തട്ടിയെടുത്തുവെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്.എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 13 കോടിയോളം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. കുടുതല്‍ പേരിലേക്ക് അന്വേഷണം നീണ്ടതോടെ തട്ടിയ തുക ഇനിയും കുടുമെന്നാണ് ലഭിക്കുന്ന സൂചന

Next Story

RELATED STORIES

Share it