വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കും
ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുക മാര്‍ച്ച് മാസത്തില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടി എം തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ചെലവ്. പെന്‍ഷനുളള അര്‍ഹത പരിശോധിക്കുന്നത് പെന്‍ഷന്‍ നിഷേധിക്കാന്‍ വേണ്ടിയാണെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കള്‍ക്കെല്ലാം അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതാണെന്നും ഓഫീസ് അറിയിച്ചു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT