Kerala

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന്

കരിപ്പൂരിനെ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കിയെങ്കിലും ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന്
X

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇത്തവണ കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ശ്രീനിവാസ റാവു അറിയിച്ചു. കരിപ്പൂരിനെ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കിയെങ്കിലും ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കരിപ്പൂരിന് അനുകൂലമായ തീരുമാനമാണുണ്ടായതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ അറിയിച്ചു.

തീര്‍ത്ഥാടകരില്‍ ഏറിയ പങ്കും യാത്രക്കായി കരിപ്പൂര്‍ തിരഞ്ഞെടുത്തിട്ടും ആദ്യയാത്ര ഇവിടെ നിന്ന് അനുവദിക്കാത്തതിന്റെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഒരു മാസത്തിനകം ആരംഭിക്കാനാവുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ പറഞ്ഞു.

വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിനായുള്ള എല്ലാ പരിശോധനകളും എയര്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ സര്‍വ്വീസ് തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്ന് ശ്രീനിവാസ റാവു പറഞ്ഞു.

Next Story

RELATED STORIES

Share it