Kerala

ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി ആദ്യ നാല് വിമാനം വ്യാഴാഴ്ചയെത്തും

അബുദാബി, റിയാദ്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്.

ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി ആദ്യ നാല് വിമാനം വ്യാഴാഴ്ചയെത്തും
X

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ വ്യാഴാഴ്ച കേരളത്തിലെത്തുന്നു. അബുദാബി, റിയാദ്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്. ദുബായില്‍ നിന്നുള്ള വിമാനം കോഴിക്കോടും മറ്റ് വിമാനങ്ങള്‍ കൊച്ചിയിലേക്കുമാണ് എത്തുക.

ഓരോ വിമാനത്തിലും 200 പേര്‍ വീതമുണ്ടാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ആദ്യഘട്ടത്തിലെത്തുന്നത്. കേരളത്തിലേക്കുള്ള നാല് വിമാനങ്ങളുടെയും ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ പുറപ്പെടുന്ന സമയം പിന്നീട് അറിയിക്കും. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Next Story

RELATED STORIES

Share it