Latest News

അമേരിക്കയും ഇസ്രായേലും യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

അമേരിക്കയും ഇസ്രായേലും യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
X
തെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇറാന്റെ പരാമര്‍ശം.

'രണ്ട് ആണവ ശക്തികളായ അമേരിക്കയും ഇസ്രായേലും ചുമത്തുന്ന നിയമവിരുദ്ധമായ യുദ്ധമാണ് ഇറാന്‍ നേരിടുന്നത്,' അരാഗ്ചി പറഞ്ഞു. ഇറാനും യുഎസും തമ്മില്‍ ആണവ പദ്ധതി സംബന്ധിച്ച് നയതന്ത്ര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഫെബ്രുവരി 28 ലെ ആക്രമണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഎസ് രണ്ടാം തവണയും ചര്‍ച്ചാ പ്രക്രിയ അട്ടിമറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലുടനീളം 600-ലധികം സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും 1,000-ത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും അവര്‍ യോഗത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it