Latest News

വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നത് കുറ്റമല്ല: അലഹബാദ് ഹൈക്കോടതി

വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നത് കുറ്റമല്ല: അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: വിവാഹിതനായ പുരുഷന്‍ പ്രായപൂര്‍ത്തിയായ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ കഴിയുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള അനാമികയും നേത്രപാലും സമര്‍പ്പിച്ച് ഹരജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ധാര്‍മികതയും നിയമവും വ്യത്യസ്തമാണെന്നും, പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ നിയമലംഘനം കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹിതനായ വ്യക്തിയുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായും ഹരജിയില്‍ പറയുന്നു. കൂടാതെ, മകളെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം പോലിസില്‍ പരാതി നല്‍കിയത്.

പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങള്‍ സാമൂഹിക ധാരണകളോ ധാര്‍മിക കാഴ്ച്ചപ്പാടുകളോ അടിസ്ഥാനമാക്കി നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഇരുവര്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്നും കുടുംബാംഗങ്ങള്‍ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ജെ ജെ മുനീര്‍, തരുണ്‍ സക്‌സേന എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ദുരഭിമാനക്കൊല ഭയന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചതെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it