Kerala

കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
X

കോട്ടയം: മോനിപ്പള്ളിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ സതീശ് (43), മകന്‍ മിഥുന്‍ (23) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

മോനിപ്പള്ളി ജങ്ഷനില്‍ ഇലഞ്ഞി റോഡില്‍നിന്ന് എംസി റോഡിലേക്ക് കയറിയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഏതാണ്ട് പത്ത് മീറ്ററോളം സതീഷിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ടുപോയി. അപകടം നടന്ന ഉടന്‍തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സതീശിന്റെ കൈയുടെ പരിക്ക് ചികില്‍സിക്കാന്‍ ആശുപത്രിയിലേക്ക് വരവെയാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it